Saturday, November 19, 2011

കരിവളപ്പൊട്ടുകള്‍..............

വെണ്ണപോലുള്ള നിന്‍ കൈകള്‍ക്കു കരിമഷിയെഴുതി,
കിലുകില്‍ നാദം മുഴക്കി കുലുങ്ങി ചിരിച്ച കരിവളപോലെ...
എത്രോയോ നാള്‍ നീ എന്റേതുമാത്രമായി
ഒരുദിനം ഞാന്‍ അറിയാതെ തന്നെ നീ
സ്വയം പൊട്ടിമാറി വെറും കരിവളപൊട്ടുകളായി
സുന്ദരമായ നിന്റെ മേനിയഴകിനുള്ളിലൊളിപ്പിച്ച
കൂര്‍ത്ത തുണ്ടുകള്‍ കൊണ്ട്‌ എന്റെ ഹൃദയം നീ കീറി
എങ്കിലും ഈ പൊട്ടുകള്‍ എനിക്കിന്നും പ്രിയം
നിന്റെ ഒര്‍മയുടെ ഒരടയാളമായ്‌്‌്‌്‌്‌്‌്‌ !





പൊട്ടിയ കുപ്പിവളകളുടെ ചേതനയറ്റ തുണ്ടുകള്‍ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. മറവിയിലേക്ക്‌ ഖബറടക്കാന്‍ കഴിയാത്ത ഒരുനൂറു ഓര്‍മകളുടെ തുടിക്കുന്ന പൊട്ടുകളായി..ആ 'വളപ്പൊട്ടുകള്‍'